രാജ്യത്തിൻറെ വികസനത്തിനായി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖ്​ ശൈ​ഖു​മാ​രാ​യി കൂ​ടി​ക്കാ​ഴ്ച

sultan sheikh
മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തി​​ന്‍റെ മു​ന്നേ​റ്റ​ത്തി​നാ​യി നി​ര്‍ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖ്​ ശൈ​ഖു​മാ​രാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ഗ​വ​ര്‍ണ​റേ​റ്റു​ക​ളും ന​ഗ​ര​സ​ഭ കൗ​ണ്‍സി​ലു​ക​ളും അ​വ​രു​ടെ ചു​മ​ത​ല​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി നി​ര്‍വ​ഹി​ക്ക​ണ​മെ​ന്ന് സു​ല്‍ത്താ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​നാ​ഹ് വി​ലാ​യ​ത്തി​ല്‍ അ​ശ്ശു​മൂ​ക് കോ​ട്ട​യി​ലാ​യി​രു​ന്നു സു​ല്‍ത്താ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

സ​യ്യി​ദ് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ്, ദി​വാ​ന്‍ ഓ​ഫ് റോ​യ​ല്‍ കോ​ര്‍ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ന്‍ ഹി​ലാ​ല്‍ അ​ല്‍ ബു​സൈ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ന്‍ ഫൈ​സ​ല്‍ അ​ല്‍ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ല്‍ത്താ​ന്‍ ബി​ന്‍ സാ​ലിം അ​ല്‍ ഹ​ബ്‌​സി, പ്രൈ​വ​റ്റ് ഓ​ഫി​സ് ത​ല​വ​ന്‍ ഡോ. ​ഹ​മ​ദ് ബി​ന്‍ സ​ഈ​ദ് അ​ല്‍ ഔ​ഫി, തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​ര്‍ ഡോ. ​യ​ഹ്‌​യ ബി​ന്‍ ബ​ദ​ര്‍ അ​ല്‍ മ​അ്‌​വ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​​ങ്കെ​ടു​ത്തു. ദി​വ​സ​ങ്ങ​ള്‍​ക്ക്​ മു​മ്പ്​ സു​ല്‍​ത്താ​ന്‍ അ​ല്‍ വു​സ്തി​യി​ലെ​യും ദാ​ക്കി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലേ​യും ശൈ​ഖു​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.