ഒമാനിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് റോയല്‍ ഒമാന്‍ പൊലീസ്

oman drug

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് റോയല്‍ ഒമാന്‍ പൊലീസ്. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വടക്കന്‍ അല്‍ ബാറ്റിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് സൈക്കോട്രോപിക് ലഹരിവസ്തു നിയന്ത്രണ വകുപ്പാണ് അന്താരാഷ്ട്ര മയക്കു മരുന്ന് സംഘത്തപ്രതികളെ പിടികൂടിയത്.