'ടൂ​ർ ഓ​ഫ്​ സ​ലാ​ല' സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് നാളെ തുടക്കം

tour of salalah cycling championship


മസ്കറ്റ് :​ 'ടൂ​ർ ഓ​ഫ്​ സ​ലാ​ല' സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി ദോ​ഫാ​ർ ഒ​രു​ങ്ങി. ഖ​രീ​ഫ്​ സീ​സ​ണി​ന്​​ അ​വ​സാ​നം​കു​റി​ച്ചുകൊണ്ട് ​ ഒ​മാ​ൻ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​രം ചൊ​വ്വാ​ഴ്​​ച മു​ത​ൽ വെ​ള്ളി​യാ​ഴ്​​ച വ​രെ​യാ​ണ്​ ന​ട​ക്കു​ക.

സാം​സ്​​കാ​രി​ക, കാ​യി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ  കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാണ്   ചാ​മ്പ്യ​ൻ​ഷി​പ്പ് നടത്തുന്നത്  .  15 ടീ​മു​ക​ളി​ലാ​യി 150 സൈ​ക്ലി​ങ്​ താ​ര​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ  പ​​ങ്കെ​ടു​ക്കും. ടീ​മു​ക​ളി​ൽ പ​ത്തെ​ണ്ണം ഒ​മാ​നി​ൽ​നി​ന്നും അ​ഞ്ചെ​ണ്ണം ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ്.

 സം​ഘാ​ട​ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ടെ​ക്​​നി​ക്ക​ൽ മീ​റ്റി​ങ്​ ഇന്ന് ന​ട​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ യൂ​ത്ത്​ കോം​പ്ല​ക്​​സ്​ ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ്​​ എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറി​നു​ മു​ന്നി​ൽ നി​ന്നാരംഭിക്കുന്ന ​ മ​ത്സ​രത്തിൽ  അ​ൽ  ന​ഹ്​​ദ ട​വ​ർ വ​രെ​യു​ള്ള ആ​റു​ കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ്​ മ​ത്സ​രാ​ർ​ഥി​ക​ൾ പി​ന്നി​ടെണ്ടത് . പു​രാ​ത​ന തു​റ​മു​ഖ​മാ​യ സം​ഹ​റ​ത്തി​ൽ​നി​ന്ന്​ മു​ഖ്​​സൈ​ൽ ബീ​ച്ച്​ വ​രെ​യു​ള്ള 106 കി​ലോ​മീ​റ്റ​റാ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​ലു​ള്ള​ത്.

അ​ൽ ബ​ലീ​ദ്​ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്​ മു​ന്നി​ൽ​നി​ന്ന്​ ഖൈ​റൂ​ൺ ഹെ​രി​റ്റി വ​രെ​യു​ള്ള 101 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ്​ മൂ​ന്നാം ദി​വ​സം മ​ത്സ​രാ​ർ​ഥി​ക​ൾ പി​ന്നി​ടെണ്ടത്. ത​ഖാ കോ​ട്ട​ക്കു​ മു​ന്നി​ൽ നി​ന്നാ​ണ്​ അ​വ​സാ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച മ​ത്സ​രം ആ​രം​ഭി​ക്കു​ക. 109 കി​ലോ​മീ​റ്റ​ർ അ​ൽ സാ​ദാ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ക. സ​മാ​പ​ന ച​ട​ങ്ങും ഇ​വി​ടെ വെച് ന​ട​ക്കും. 7785 റി​യാ​ലാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ പ്രൈ​സ്​​മ​ണി​യാ​യി വിജയികൾക് നൽകുക.