ഖത്തറില്‍ 102 പുതിയ കൊവിഡ് കേസുകള്‍ കൂടി; 164 പേര്‍ക്ക് രോഗമുക്തി

B

ദോഹ: ഖത്തറില്‍ 102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 164 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 232,269 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. 

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 102 പേര്‍ സ്വദേശികളും 29 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല്. 604 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ് 24 മണിക്കൂറിനിടെ 18,523 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.