31-ാമത് ദോഹ രാജ്യാന്തര പുസ്തക മേള ജനുവരി 13 മുതൽ 22 വരെ

x
 

ദോഹ: അറിവ് വെളിച്ചമാണ് എന്ന പ്രമേയത്തിൽ 31-ാമത് ദോഹ രാജ്യാന്തര പുസ്തക മേള ജനുവരി 13 മുതൽ 22 വരെ.

കഴിഞ്ഞ ദിവസമാണ് മേളയുടെ പ്രമേയം പ്രഖ്യാപിച്ചത്. ഇസ്‌ലാമിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് പ്രമേയം. സാംസ്‌കാരിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിൽ ഖത്തർ സെന്റർ ഫോർ കൾചറൽ ആൻഡ് ഹെറിറ്റേജ് ഇവന്റ്‌സാണ് പുസ്തക മേളയ്ക്ക് ചുക്കാൻ പിടിക്കുന്നത്. 

ഇന്ത്യ ഉൾപ്പെടെ വിദേശ, അറബ് രാജ്യങ്ങളിൽ നിന്നുളള പ്രസാധകരുടെ പവിലിയനുകൾ പുസ്തകമേളയിലുണ്ടാകും. ഖത്തർ-യുഎസ് സാംസ്‌കാരിക വർഷമായതിനാൽ യുഎസ് ആണ് മേളയിലെ അതിഥി രാജ്യം.