ബൂ​സ്​​റ്റ​ർ ഡോ​സ്​ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ൽ ഏ​റ്റ​വും നി​ർ​ണാ​ക​മാ​ണെ​ന്ന് ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ അ​ൽ ഖാ​ൽ​

booster dose
 

ദോ​ഹ: കോ​വി​ഡ്​ വാ​ക്​​സി​ൻ്റെ  ബൂ​സ്​​റ്റ​ർ ഡോ​സ്​ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ൽ ഏ​റ്റ​വും നി​ർ​ണാ​ക​മാ​ണെ​ന്ന്​ ദേ​ശീ​യ ഹെ​ൽ​ത്ത്​ സ്​​ട്രാ​റ്റ​ജി. ദേ​ശീ​യ ഹെ​ൽ​ത്ത്​ സ്​​ട്രാ​റ്റ​ജി ഗ്രൂ​പ്പ്​ ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ അ​ൽ ഖാ​ൽ ആണ് ഈ വിവരം അറിയിച്ചത്. 

 ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ്റെ  മു​ന്നോ​ടി​യാ​യി ഖ​ത്ത​ർ ടി.​വി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ രാ​ജ്യ​ത്തി​ൻ്റെ  കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ന്ന​ണി​പ്പോ​രാ​ളി കൂ​ടി​യാ​യ ഡോ. ​അ​ൽ ഖാ​ൽ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. കോ​വി​ഡി​ൻ്റെ  ഡെ​ൽ​റ്റ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കെ​തി​രെ ആ​രോ​ഗ്യ സു​ര​ക്ഷ​ നേ​ടു​ന്ന​തി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ സു​പ്ര​ധാ​ന​ പങ്കുവഹിക്കും. 

ശാ​സ്​​ത്രീ​യ പ​ഠ​ന​ങ്ങ​ളു​ടെ​യും ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ​ തെ​ളി​യി​ക്ക​​പ്പെ​ട്ട ശേ​ഷ​മാ​ണ്​ മൂ​ന്നാം ഡോ​സ്​ എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​​പ്പെ​ടു​ന്ന​ത്. ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത്​ എ​ട്ടു​മാ​സം ക​ഴി​ഞ്ഞ​വ​ർ അ​ടു​ത്ത ഡോ​സ്​ വ​ക്​​സി​ൻ കൂ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടെ ​പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു വ​ർ​ഷം വ​രെ പ്ര​തി​രോ​ധ​ശേ​ഷി നേ​ടുമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ ഏ​ഴു​ മാ​സം ക​ഴി​യു​ന്ന​തോ​ടെ ശ​രീ​ര​ത്തി​ലെ ആ​ൻ​റി ബോ​ഡി കു​റ​യു​ന്ന​താ​യി ശാ​സ്​​ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞ​താ​ണ്. അ​ത്ത​രം ആ​ളു​ക​ളി​ൽ കോ​വി​ഡ്​ രോ​ഗ​സാ​ധ്യ​ത കൂ​ടി​യ​താ​യി ക്ലി​നി​ക്ക​ൽ തെ​ളി​വു​ക​ളു​മു​ണ്ട്. അ​തി​നാ​ൽ, രോ​ഗ​സാ​ധ്യ​ത കൂ​ടി​യ ഹൈ​റി​സ്​​ക്​ വി​ഭാ​ഗ​ക്കാ​ർ എ​ത്ര​യും വേ​ഗം ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു​​തു​ട​ങ്ങ​ണം'. 

 ഘ​ട്ടം ​ഘ​ട്ട​മാ​യാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്​ ന​ൽ​കും. ക​ഴി​ഞ്ഞ ജ​നു​വ​രി, ഫ്രെ​ബു​വ​രി, ​മാ​ർ​ച്ചി​ൽ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ എ​ട്ടു​ മാ​സം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ല​ഭ്യ​മാ​വുമെന്നും, ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ എ​ടു​ക്കു​ന്ന​വ​രേ​ക്കാ​ൾ മ​ട​ങ്ങ്​ ആ​ൻ​റി​ബോ​ഡി നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ​ഠ​നമെന്നും,  ആ​ദ്യ ര​ണ്ട്​ ഡോ​സു​ക​ളേ​ക്കാ​ൾ ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ല​ഭ്യ​മാ​കു​മെ​ന്നും,  പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ​ജീ​വ​മാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ വ്യാ​പ​നം കു​റ​ഞ്ഞു​​തു​ട​ങ്ങി​യ​ത്​ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.