ബൂസ്​റ്റർ ഡോസ് അപ്​ഡേറ്റ്​ ചെയ്​ത് ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ

qatar booster
 ദോഹ: കോവിഡിനെതിരെ ബൂസ്​റ്റർ ഡോസ് പ്രതിരോധ മരുന്ന്​ കുത്തിവെക്കാൻ ആരോഗ്യമന്ത്രാലയം അനുവാദം നൽകിയതോടെ,  'മൂന്നാം ഡോസ്​' സ്​റ്റാറ്റസ്​  അപ്​ഡേറ്റ്​ ചെയ്​ത് ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ . ഒന്നും രണ്ടും ഡോസ്​ വക്​സിൻ സ്വീകരിച്ച്​  പ്രതിരോധശേഷി ഉറപ്പിച്ചവർ എന്ന്​ തെളിയിക്കുന്ന ഇഹ്​തിറാസിലെ വാക്​സിനേഷൻ പേജിലാണ്​ മൂന്നാം ഡോസിനുള്ള ഓപ്​ഷൻ തെളിഞ്ഞത്​.

നിലവിൽ വാക്​സിനേറ്റഡ്​ സ്​റ്റാമ്പിനൊപ്പം ആദ്യ രണ്ട്​ ഡോസും സ്വീകരിച്ച തീയതിയും കുത്തിവെച്ച മരുന്നിൻെറ വിശദാംശങ്ങളും ലഭ്യമാണ്​.ആപ്ലിക്കേഷനിൽ നിലവിലെ സംവിധാന പ്രകാരം രണ്ടാം ഡോസ് വാക്‌സിൻ ​ സ്വീകരിച്ച് 14 ദിവസത്തിനുശേഷം ​സ്വർണ നിറത്തിലെ കളങ്ങളോടെയാണ്​ വാക്​സിനേറ്റഡ്​ ആയി എന്ന്​ തെളിയിക്കുന്നത്​. 

എട്ട്​ മുതൽ 12 മാസത്തിനുള്ളിൽ ബൂസ്​റ്റർ ഡോസ്​ സ്വീകരിച്ചില്ലെങ്കിൽ ഇഹ്​തിറാസിലെ ഗോൾഡൻ സ്​റ്റാറ്റസ്​ നഷ്​ടമാവും. എന്നാൽ, നിലവിൽ ഹൈറിസ്​ക്​ വിഭാഗങ്ങൾക്കാണ്​ വാക്​സിൻ നൽകിത്തുടങ്ങുന്നത്​. ഇവർ മൂന്നാം ഡോസ്​ സ്വീകരിച്ച്​ ഗോൾഡൻ സ്​റ്റാറ്റസ്​ നിലനിർത്തണമെന്ന്​ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.