ഖത്തറില്‍ പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

qatar
 

ദോഹ: രാജ്യത്ത് വാരാന്ത്യം പകല്‍ സമയങ്ങളില്‍ താപനില വര്‍ധിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

എന്നാല്‍ ചില സ്ഥലങ്ങളില്‍ ദൃശ്യപരിധി കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്.ഈ കാലയളവില്‍ കാറ്റിന്‍റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.