ബലി പെരുന്നാള്‍; ഖത്തറിൽ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

sg

ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജൂലൈ 18 ഞായറാഴ്‍ച അവധി ആരംഭിക്കും. ജൂലൈ 25 ഞായറാഴ്‍ച വരെയായിരിക്കും പൊതുമേഖലയുടെ അവധി. ജീവനക്കാര്‍ ജൂലൈ 26 മുതല്‍ ജോലിക്ക് ഹാജരാവണം.

അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോരിറ്റിയുടെയും  മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍, ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായിരിക്കും പ്രഖ്യാപിക്കുക.