പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഇ​റ​ക്കു​മ​തി ലൈ​സ​ൻസ് ;നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച് മു​നി​സി​പ്പാ​ലി​റ്റി

z
ദോ​ഹ: ഖ​ത്ത​റി​ലേ​ക്ക് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള ലൈ​സ​ൻസ് ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ട നി​ബ​ന്ധ​ന​ക​ൾ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രാ​ല​യ​ത്തി‍െൻറ വെ​ബ്സൈ​റ്റ് വ​ഴി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ പ​ക​ർപ്പ് സ​ഹി​ത​മാ​ണ് ലൈ​സ​ൻസി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഡ‍ി​സം​ബ​ർ ഒ​ന്ന് മു​ത​ൽ ഇ​രു​പ​ത് വ​രെ ഇ​റ​ക്കു​മ​തി ലൈ​സ​ൻസി​നാ​യി അ​പേ​ക്ഷ ന​ൽകാം. ക​മ്പ​നി ര​ജി​സ്ട്രേ​ഷ​ൻ ഖ​ത്ത​ർ ഐ​ഡി, എ​സ്​​റ്റാ​ബ്ലി​ഷ്മെൻറ്​ ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ പ​ക​ർപ്പു​ക​ളും ഒ​പ്പി​ട്ട സാ​ക്ഷ്യ​പ​ത്ര​വു​മാ​ണ് അ​പേ​ക്ഷ​ക്കൊ​പ്പം സ​മ​ർപ്പി​ക്കേ​ണ്ട​ത്. ഇ​തി​നാ​യു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ഫോ​റം വെ​ബ്സൈ​റ്റി​ൽ ന​ൽകി​യി​ട്ടു​ണ്ട്. ഈ ​ഫോ​റ​ത്തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന വ​സ്​​തു​ക്ക​ളും, തൂ​ക്ക​വും കൃ​ത്യ​മാ​യി കാ​ണി​ക്ക​ണം. importrequestsmme.gov.qa എ​ന്ന മെ​യി​ലി​ലേ​ക്കാ​ണ് അ​പേ​ക്ഷ അ​യ​ക്കേ​ണ്ട​ത്. ഡി​സം​ബ​ർ 1 മു​ത​ൽ 20 വ​രെ​യാ​ണ് അ​പേ​ക്ഷ സ​മ​ർപ്പി​ക്കാ​നു​ള്ള കാ​ല​യ​ള​വ്. അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് മ​ന്ത്രാ​ല​യം ലൈ​സ​ൻസ് അ​നു​വ​ദി​ക്കും. ഇ-​മെ​യി​ൽ വ​ഴി​യാ​യി​രി​ക്കും അ​പേ​ക്ഷ​ക​ന് അ​നു​മ​തി പ​ത്രം ല​ഭി​ക്കു​ക. അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​ണെ​ങ്കി​ലും ഇ-​മെ​യി​ൽ വ​ഴി അ​റി​യി​ക്കും. ഇ​റ​ക്കു​മ​തി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും, പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​വ​ശ്യ​മാ​യ​തി​ലും കൂ​ടു​ത​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ലൂ​ടെ പാ​ഴാ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ മ​ന്ത്രാ​ല​യം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തു​ന്ന​ത്.