ഗള്‍ഫ് മാധ്യമം 'ഖത്തര്‍ റണ്‍ 2021' ഒക്ടോബര്‍ 15 ന്

രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കാന്‍ ജനങ്ങളെ സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ എന്ന പേരില്‍ ദീര്‍ഘ ദൂര ഓട്ട മത്സരം സംഘടിപ്പിക്കുന്നത്. 

ഗള്‍ഫ് മാധ്യമം ഖത്തറില്‍ സംഘടിപ്പിക്കുന്ന 'ഖത്തര്‍ റണ്‍ 2021' ഒക്ടോബര്‍ 15 ന് നടക്കും. സ്വദേശികളും വിദേശികളുമുള്‍പ്പെടെ 46 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കും. ദോഹയില്‍ വെച്ച് നടന്ന ചടങ്ങില്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള ജഴ്സി പുറത്തിറക്കി. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കാന്‍ ജനങ്ങളെ സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ എന്ന പേരില്‍ ദീര്‍ഘ ദൂര ഓട്ട മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റി വെച്ച ചാംപ്യന്‍ഷിപ്പിന്‍റെ മൂന്നാമത് എഡിഷനാണ് ഒക്ടോബര്‍ 15 ന് നടക്കുന്നത്. രാവിലെ 6.30 ന് ദോഹ ആസ്പയര്‍ പാര്‍ക്കിലാണ് ഖത്തര്‍ റണ്ണിന് തുടക്കമാകുക. ഇന്ത്യ, ഖത്തർ, ബ്രിട്ടൻ,അമേരിക്ക, യുക്രൈൻ, ന്യുസിലാൻറ്​, ഫിലിപ്പീൻസ് തുടങ്ങി 46ഓളം രാജ്യക്കാർ പങ്കെടുക്കും. 10​ കിലോമീറ്റർ, അഞ്ച്​ കിലോമീറ്റർ, മൂന്ന്​ കിലോമീറ്റർ വിഭാഗങ്ങളിലായാണ്​ ഇത്തവണ മൽസരം. പത്ത്​ കിലോമീറ്റർ, അഞ്ച്​ കിലോമീറ്റർ വിഭാഗത്തിൽ പുരുഷൻമാർക്കും സ്​ത്രീകൾക്കും വെവ്വേറെയാണ്​ മൽസരം. ജൂനിയർ വിഭാഗത്തിൽ​ മൂന്നുകിലോമീറ്ററിലാണ്​ മത്സരം.