'അ​റി​വാ​ണ് വെ​ളി​ച്ചം' രാ​ജ്യാ​ന്ത​ര പു​സ്ത​കോ​ത്സ​വ​ത്തി​ന്​ ഖത്തറിൽ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും

festival of book doha
ദോ​ഹ: 31ാമ​ത് ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള ജ​നു​വ​രി 13 മു​ത​ല്‍ ദോ​ഹ എ​ക്സി​ബി​ഷ​ന്‍ ആ​ന്‍​ഡ് ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി (ഡി.​ഇ.​സി.​സി)​ല്‍ ആ​രം​ഭി​ക്കും. 'അ​റി​വാ​ണ് വെ​ളി​ച്ചം' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ഖ​ത്ത​ര്‍ ക​ള്‍​ച​റ​ല്‍ ആ​ന്‍​ഡ് ഹെ​റി​റ്റേ​ജ് ഇ​വ​ന്‍​റ്സ്​ സെന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച്‌ സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള​യി​ല്‍ ഇ​ത്ത​വ​ണ 37 രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പു​സ്​​ത​ക​മേ​ള ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന​ത്

ജ​നു​വ​രി 22ന്​ ​ന​ട​ക്കു​ന്ന മേ​ള​യി​ല്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​ത്രി 10വ​രെ​യാ​ണ് പ്ര​വേ​ശ​നം. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ വൈ​കീ​ട്ട് മൂ​ന്നു മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​യി​രി​ക്കും പ്ര​വേ​ശ​നം. 37 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 430 പ്ര​സാ​ധ​ക​രും 90 ഏ​ജ​ന്‍​സി​ക​ളും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി വൈ​വി​ധ്യ​മാ​ര്‍​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​റ്റ​വും പു​തി​യ പു​സ്​​ത​ക​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും.

രാ​ജ്യ​ത്തെ വി​ജ്ഞാ​ന​കു​തു​കി​ക​ളും ചി​ന്ത​ക​രും വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പു​സ്​​ത​ക​മേ​ള​യെ കാ​ത്തി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ പ്രാ​യ​ക്കാ​രെ​യും പ​രി​ഗ​ണി​ച്ച്‌ വൈ​വി​ധ്യ​മാ​ര്‍​ന്ന ഭാ​ഷ​ക​ളി​ലു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ ഇ​ത്ത​വ​ണ മേ​ള​യി​ലു​ണ്ടെ​ന്ന് ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള ഡ​യ​റ​ക്ട​ര്‍ ജാ​സിം അ​ല്‍ ബൂ​ഐ​നൈ​ന്‍ പ​റ​ഞ്ഞു.രാ​ജ്യ​ത്തെ സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ള്‍ ഇ​ത്ത​വ​ണ പു​സ്​​ത​ക​മേ​ള​യി​ലു​ണ്ടാ​കു​മെ​ന്നും വൈ​വി​ധ്യ​മാ​ര്‍​ന്ന ശി​ല്‍​പ​ശാ​ല​ക​ളും സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്‌ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ള്‍​ക്ക് ക​സ്​​റ്റം​സ്​ ക്ലി​യ​റ​ന്‍​സ്, വി​വി​ധ ഫീ​സു​ക​ളി​ല്‍ ഇ​ള​വ് തു​ട​ങ്ങി​യ​വ​യി​ല്‍ സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​കും. ഇ​ത്ത​വ​ണ അ​മേ​രി​ക്ക​യി​ല്‍​നി​ന്നു​ള്ള പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് ​ശ്ര​ദ്ധേ​യം. ഇ​താ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ള്‍ ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​ന​വും വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ഇ​റ്റാ​ലി​യ​ന്‍ എം​ബ​സി​യും ഇ​ത്ത​വ​ണ പു​സ്​​ത​ക​മേ​ള​യി​ലു​ണ്ട്.