ഖത്തറിൽ 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Covid pill Lagevrio secures green light from UK regulator
 

ദോഹ: ഖത്തറിൽ(Qatar) 141 പേർക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.  125  പേർ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 239,712 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ  129 പേർ സ്വദേശികളും  12 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 242,228 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 21,010 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 21,010 കൊവിഡ് പരിശോധനകൾ കൂടി പുതിയതായി നടത്തി. ഇതുവരെ 2,950,732  കൊവിഡ് പരിശോധനകളാണ് ഖത്തറിൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടില്ല.