ഖത്തറില്‍ പുതുതായി 86 പേര്‍ക്ക് കോവിഡ്; 135 പേർക്ക് രോഗമുക്തി

fa

ദോഹ: ഖത്തറില്‍ പുതുതായി 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 32 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.24 മണിക്കൂറിനിടെ പുതുതായി 135 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 22,1295 പേര്‍ രോഗമുക്തി നേടി.

അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണം 599 ആണ്.1,464 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6657 ഡോസ് വാക്സിന്‍ ആണ് നല്‍കിയത്.