ഖത്തറില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ്; മരണ നിരക്ക് 607 ആയി

sf
 

ദോഹ: ഖത്തറില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 235,925 ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 607 ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 951 പേരാണ്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നു.