കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു: 147 പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍

qatar

ദോഹ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 147 പേര്‍ക്കെതിരെ കൂടി നടപടിയെടുത്ത ഖത്തര്‍. ഇവരില്‍ 145 പേര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി എടുത്തത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് രണ്ടുപേരെയും പരിശോധനകളില്‍ പിടികൂടി. ഇവരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. 

അതേസമയം, കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.