സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​ന്‍റി​ജെ​ന്‍ ഫ​ലം ഇ​ഹ്​​തി​റാ​സ് അപ്പ്ലിക്കേഷനിലൂടെ

antigen test
ദോ​ഹ: ഇന്ന്  മു​ത​ല്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന റാ​പി​ഡ്​ ആ​ന്‍റി​ജെ​ന്‍ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും കോ​വി​ഡ്​ സ്റ്റാ​റ്റ​സ്​ ആ​പ്ലി​ക്കേ​ഷ​നാ​യ 'ഇ​ഹ്​​തി​റാ​സി​ല്‍' ല​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.സ്വ​കാ​ര്യ ലാ​ബു​ക​ളും ആ​ശു​പ​ത്രി​ക​ളും ഉ​ള്‍​പ്പെ​ടെ 100ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ റാ​പി​ഡ്​ ആ​ന്‍റി​ജെ​ന്‍ പ​രി​ശോ​ധ​ന​ക്ക്​ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

വി​ദേ​ശ യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ​വ​ര്‍​ക്കും ​ക്വാ​റ​ന്‍റീ​ന്‍ കാ​ല​യ​ള​വി​ലെ പ​രി​ശോ​ധ​ന ആ​ന്‍റി​ജെ​നാ​യി മാ​റ്റി. പി.​എ​ച്ച്‌.​സി​ക​ള്‍​ക്കു പു​റ​മെ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലും ലാ​ബു​ക​ളി​ലും പ​രി​ശോ​ധ​ന സൗ​ക​ര്യ​വു​മു​ണ്ട്. സാ​മ്ബി​ള്‍ ന​ല്‍​കി ര​ണ്ടു മ​ണി​ക്കൂ​റി​ന​കം എ​സ്.​എം.​എ​സ്​ വ​ഴി ഫ​ലം ല​ഭി​ക്കു​മെ​ന്നും നാ​ല്​ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​ഹ്​​തി​റാ​സ്​ ആ​പ്ലി​ക്കേ​ഷ​നി​ല്‍ അ​പ്​​ഡേ​റ്റാ​വു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മു​മ്ബാ​ണ്​ കോ​വി​ഡ്​ പ​രി​ശോ​ധ​നാ​ന​യ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ന്‍റി​ജെ​ന്‍ പ​രി​ശോ​ധ​ന​ക്ക്​ അ​നു​വാ​ദം ന​ല്‍​കി​യ​ത്. പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക്​ തി​ര​ക്കേ​റു​ക​യും ഫ​ലം ല​ഭി​ക്കാ​ന്‍ വൈ​കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രോ​ഗം തി​രി​ച്ച​റി​യാ​ന്‍ നി​ശ്ചി​ത പ്രാ​യ​പ​രി​ധി​ക്ക്​ താ​ഴെ​യു​ള്ള​വ​ര്‍​ക്കെ​ല്ലാം ആ​ന്‍റി​ജെ​ന്‍ പ​രി​ശോ​ധ​ന മ​തി​യെ​ന്നാ​ണ്​ നി​ര്‍​ദേ​ശം. കോ​വി​ഡ്​ രോ​ഗി​ക​ളു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രും രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രു​മാ​യ 50ന്​ ​താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ്​ ആ​ന്‍റി​ജെ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

റാ​പ്പി​ഡ് ആ​ന്‍റി​ജെ​ന്‍ ടെ​സ്റ്റി​ല്‍ പോ​സി​റ്റി​വ് ആ​യ​വ​ര്‍ പി.​സി.​ആ​ര്‍ ടെ​സ്റ്റി​ന് വി​ധേ​യ​രാ​കേ​ണ്ട​തി​ല്ല. ഈ ​പ​രി​ശോ​ധ​ന കൃ​ത്യ​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​വ​രോ രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്ബ​ര്‍ക്കം പു​ല​ര്‍ത്തു​ന്ന​വ​രോ ആ​യ 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ലു​സൈ​ല്‍ ഡ്രൈ​വ്​ ത്രു ​സെ​ന്‍റ​ര്‍ വ​ഴി​യാ​ണ്​ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യു​ള്ള​ത്.