കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറില്‍ 231 പേര്‍ക്കെതിരെ നടപടി

covid

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 231 പേര്‍ക്കെതിരെ നിയമ നടപടി. പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് 202  പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 27 പേരെ പിടികൂടി. മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതിനാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. 

പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്. ഇതുവരെ ഇത്തരത്തില്‍ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ ആയിരക്കണക്കിന് പേരെ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.