വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുമായി സൗദി

gulf school

വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മാറ്റങ്ങളുമായി ഖത്തര്‍. ആഗസ്ത് 30ന് തുടങ്ങുന്ന പുതിയ അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരിക.ലോകത്ത് വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ് പരിഷ്‌ക്കാരങ്ങള്‍. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ക്കാണ് വിദ്യാഭ്യാസ മേഖലയില്‍ തുടക്കമിടുന്നതെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് പറഞ്ഞു.

സൗദി സ്‌കൂളുകളില്‍ നിലവിലെ രണ്ടു സെമസ്റ്ററുകള്‍ക്കു പകരം സെമസ്റ്ററുകളുടെ എണ്ണം മൂന്നാക്കി മാറ്റുമെന്നതാണ് ഇവയില്‍ പ്രധാനം. ഓരോ സെമസ്റ്ററിന്റെയും ദൈര്‍ഘ്യം 13 ആഴ്ച വീതമായിരിക്കും. ഓരോ സെമസ്റ്ററിനുമിടയില്‍ ഒരാഴ്ച നീളുന്ന അവധിയും ഉണ്ടാകും.
ഇതുകൂടാതെ ഒരു അധ്യയന വര്‍ഷത്തില്‍ ആകെ 12 അവധികളുണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ആഗസ്ത് 30ന് ആരംഭിച്ച് ജൂലൈ ഒന്നിന് അവസാനിക്കുന്ന രീതിയിലായിരിക്കും അധ്യയന വര്‍ഷം ക്രമപ്പെടുത്തുക. 

അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി.വിദ്യഭ്യാസ മേഖലയില്‍ മുനിര്‍രയില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്താണ് മാറ്റം വരുത്തിയിരിക്കുന്നത്.ഇതുപ്രകാരം ഒന്നാം ഗ്രേഡ് മുതല്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇംഗ്ലീഷിനൊപ്പം കായിക വിദ്യാഭ്യാസവും സ്വയം പ്രതിരോധ കഴിവുകളും അഭ്യസിപ്പിക്കും. നാലാം ഗ്രേഡ് മുതല്‍ അപ്ലൈഡ് ഡിജിറ്റല്‍ സ്‌കില്ലുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തും.

കുട്ടികളില്‍ വിമര്‍ശനാത്മക ചിന്താശേഷി വികസനിപ്പിക്കുന്നതിനുള്ള വിഷയങ്ങള്‍ ഒന്‍പത്, 10 ക്ലാസ്സുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തും. ഗണിതം, ശാസ്ത്രം, സാമൂഹ്യ പാഠം, ഇസ്ലാമിക പാഠനം തുടങ്ങിയ വിഷയങ്ങള്‍ ഓരോ സെമസ്റ്ററിന്റെയും തുടര്‍ച്ച അടുത്ത സെമസ്റ്ററില്‍ പഠിപ്പിക്കുന്ന വിധത്തില്‍ പാഠ്യപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.