സൗദി അറേബ്യയിൽ 1,269 പുതിയ കോവിഡ് കേസുകൾ കൂടി; 16 മരണം

സൗദി അറേബ്യയിൽ ഇന്ന് 367 പുതിയ കോവിഡ് കേസുകള്‍ കൂടി


റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,269 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗബാധയെ തുടര്‍ന്ന്‍ 16 പേർ കൂടി മരിച്ചു. 

ചികിത്സയിലുള്ളവരിൽ 1,081 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,52,956 ആയി ഉയർന്നു. ഇതിൽ 4,35,520 പേർ രോഗമുക്തരായി. 

രാജ്യത്ത് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 10,043 ആയി ഉയർന്നു. ഇവരിൽ 1,489 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.