വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

king abdulaziz airport jeddah
 സഊദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. പിടികൂടിയവരില്‍ ഒരാള്‍ വനിതാ യാത്രക്കാരിയാണ് . 1.6 കിലോഗ്രാം കൊക്കെയ്‌നാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് എയര്‍ പോര്‍ട്ട് സകാത്ത്-ടാക്‌സ്-കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 683.5 കൊക്കൈന്‍ ഗ്രാം ഗുളിക വനിതാ യാത്രക്കാരിയില്‍ നിന്നും 918.5 ഗ്രാം കൊക്കെയ്ന്‍ അടങ്ങിയ 80 ഗുളികക മറ്റൊരു യാത്രക്കാരനില്‍ കണ്ടെത്തുകയായിരുന്നു.