കോ​വി​ഡ് ഭീ​തി; ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വി​ല​ക്ക് നീ​ട്ടി സൗ​ദി

rr
റി​യാ​ദ്: കോ​വി​ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ വി​ല​ക്ക് സൗ​ദി അ​റേ​ബ്യ നീ​ട്ടി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന മു​റ​യ്ക്ക് യാ​ത്രാ വി​ല​ക്ക് പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും.

അതേസമയം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യു.എ.ഇ, അർജന്‍റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ ഒഴിവാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ കരാതിർത്തിയും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാം. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്.