ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു

flight
 

റിയാദ്: ഇന്ത്യയിൽ(India) നിന്ന് സൗദി അറേബ്യയിലേക്ക് (Saudi Arabia)നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ(flight services) ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.  ഈ ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി മുതൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഇവർ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.