സൗദി അറേബ്യയിൽ ആഗസ്​റ്റ്​ ഒന്ന്​ മുതൽ സ്ഥാപനങ്ങളിൽ വാക്​സിനെടുത്തവർക്ക് മാത്രം​ പ്രവേശനം

s
ജിദ്ദ:സൗദി അറേബ്യയിൽ ആഗസ്​റ്റ്​ ഒന്ന്​ മുതൽ  സ്ഥാപനങ്ങളിൽ വാക്​സിനെടുത്തവർക്ക് മാത്രം​ പ്രവേശനം.കുത്തിവെപ്പെടുക്കാത്തവരെ​ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക്​ പ്രവേശിക്കാൻ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്ത,ചില്ലറ വിൽപന ശാലകൾ, പൊതുമാർക്കറ്റുകൾ, റസ്റ്റോറൻറുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ, വനിത ബ്യൂട്ടി സലൂണുകൾ എന്നീ സ്ഥാപനങ്ങൾ ഇതിലുൾപ്പെടും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു മന്ത്രാലയത്തിനു കീഴിലെ ശ്രമങ്ങൾ തുടരുകയാണെന്നും മുനിസിപ്പൽ, ഗ്രാമ, ഭവന മന്ത്രാലയം വ്യക്തമാക്കി.