സൗദി അറേബ്യയിൽ ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്നു

a
 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്നു. കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനിൽ (Communications and Information Technology Commission) രജിസ്റ്റർ ചെയ്‍തിട്ടുള്ള ഡെലിവറി ആപുകളുടെ (Delivery applications) ജീവനക്കാർ ആരോഗ്യ പരിശോധനയ്‍ക്ക് വിധേയരായി സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് അധികൃതർ നിർദേശിച്ചു. നവംബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും.

അനുവദിച്ചിരിക്കുന്ന സമയ പരിധിക്ക് ശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും ആരോഗ്യ പരിശോധനയിൽ വിജയിക്കാത്തവരെയും രാജ്യത്ത് ഡെലിവറി ജീവനക്കാരായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മെഡിക്കൽ സെന്ററുകളിൽ നിന്നാണ് പരിശോധന നടത്തേണ്ടത്. പരിശോധന പാസാവുന്നവർക്ക് പെർമിറ്റ് നൽകണം. ഇതിൽ വീഴ്‍ച വരുത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. വിവിധ രോഗാവസ്ഥകൾ നിർണയിക്കാനുള്ള പരിശോധനകളാണ് നടത്തുന്നത്. ഒപ്പം കാഴ്‍ചയും കേൾവിയും പരിശോധിക്കുകയും എക്സറേ, രക്ത പരിശോധന നടത്തുകയും ചെയ്യും.