യാം​ബു ​നയ​ൻ​സ് ക​പ്പ് ട​ർ​ഫ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ വിജയം നേടി കോ​ട്ട്​ലി ല​യ​ൺ​സ്‌ ടീം

yambunyans cup cricket
യാം​ബു: യാം​ബു ​നയ​ൻ​സ് ക​പ്പ് ട​ർ​ഫ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ വിജയം നേടി കോ​ട്ട്​ലി ല​യ​ൺ​സ്‌ ടീം.  ഇ​ൻ​ഡോ റൈ​ഡേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് യാം​ബുവിന്റെ നേതൃത്വത്തിലാണ് ക്രിക്കറ് മത്സരം സംഘടിപ്പിച്ചത്. 

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 16 പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. ലാ​ഹോ​ർ ബാ​ദു​ഷ ടീം ​ആ​ണ് റ​ണ്ണേ​ഴ്‌​സ് അ​പ് നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി കോ​ട്ട്​ലി ല​യ​ൺ​സ്‌ ടീ​മി​ൻ്റെ  ഉ​സ്മാ​ൻ ന​ജീ​ബി​നെ​യും ബെ​സ്​​റ്റ്​ ബൗ​ള​റാ​യി ലാ​ഹോ​ർ ബാ​ദു​ഷ ടീ​മി​ലെ വ​സീം ബ​ട്ട്നേ​യും തി​ര​ഞ്ഞെ​ടു​ത്തു. 

മു​ഹ​ന്ന​ദ് അ​ൽ സാ​ഖി മ​ത്സ​രത്തിന്റെ  ഉ​ദ്‌​ഘാ​ട​നകർമ്മം നിർവഹിച്ചു. മ​ത്സ​ര​ത്തി​ൻ്റെ  മു​ന്നോ​ടി​യാ​യി യാം​ബു​വി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ച്ചു. അ​ൽ ജ​സ്സാം അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, അ​ൽ സ​ജാം അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, അ​ൽ ജ​സീം അ​ബ്​​ദു​ൽ ജ​ബ്ബാ​ർ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.