സൗദി അറേബ്യയിൽ 55 പേർക്ക്​ കൂടി കോവിഡ്; രോഗ മുക്തി നിരക്ക് 98 ശതമാനമായി

f
 

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 55 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചു. ചികിത്സയിലുള്ളവരിൽ 52 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി മൂന്ന്​ മരണം കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,704 ഉം രോഗമുക്തരുടെ എണ്ണം 5,36,730 ഉം ആയി. ആകെ മരണസംഖ്യ 8,751 ആയി ഉയർന്നു.

ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 122 ആയി​ കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.