സൗദിയിൽ 1,244 പേർക്ക് കൂടി കോവിഡ്; 1,523 പേർക്ക് രോഗമുക്തി

fi

സൗദിയിൽ 1,244 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ 1,523 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 5,02,439 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,83,937 ഉം ആയി. രോഗബാധിതരിൽ ഇന്ന് 16 പേർ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,992 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,510 ആയി. ഇവരിൽ 1,434 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.31 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്.