സൗദി അറേബ്യയിൽ 59 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

saudi arabia
റിയാദ്: സൗദി അറേബ്യയിൽ ഇന്ന്  59 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 41 പേർ കൂടി സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രണ്ട്​​​ മരണം​ റിപ്പോർട്ട്​ ചെയ്​തു​. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,591 ഉം രോഗമുക്തരുടെ എണ്ണം 5,36,626 ഉം ആയി.

ആകെ മരണസംഖ്യ 8,745 ആയി ഉയർന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 139 ആയി​ കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 8, മദീന 4, മക്ക 4, ബുറൈദ 2, ജീസാൻ 2, ജുബൈൽ 2, മറ്റ്​ 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 43,473,440 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.