സൗദിയിൽ 57 പേർക്ക്​ കോവിഡ്; രണ്ട്​ മരണം

yu

 റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ രണ്ട്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു. പുതുതായി 57 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 44 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,761 ഉം രോഗമുക്തരുടെ എണ്ണം 5,36,768 ഉം ആയി. ആകെ മരണസംഖ്യ 8,753 ആയി ഉയർന്നു.

ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 111 ആയി​ കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.