മക്കയിൽ പൊതുസ്ഥലത്ത് അടിപിടി നടത്തിയ പത്തു പേരെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ്

z
 

മക്ക: മക്കയിൽ(Makkah) പൊതുസ്ഥലത്ത് അടിപിടി നടത്തിയ പത്തു പേരെ അറസ്റ്റ്(arrest) ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ആറു സൗദി യുവാക്കളും ഒരു തുനീഷ്യക്കാരനും ഒരു മൊറോക്കൊക്കാരനും രണ്ടു സുഡാനികളുമാണ് അറസ്റ്റിലായത്.

ഇവർ സംഘർഷത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഘം സംഘർഷത്തിലേർപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് പറഞ്ഞു.