സൗദി അറേബ്യയില്‍ മൊഡേണ വാക്സിന് അംഗീകാരം നൽകി

hi
റിയാദ്: സൗദി അറേബ്യയില്‍ മൊഡേണ വാക്സിന്  അംഗീകാരം നൽകി .സൗദി ഫുഡ് ആന്റ് ഡ്രഗ്  അതോരിറ്റി ആണ് അംഗീകാരം നല്‍കിയത്.മൊഡേണ കമ്പനി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

നിലവില്‍ ആസ്‍ട്രസെനിക, ഫൈസര്‍ ബയോഎന്‍ടെക്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്സിനുകള്‍ക്കായിരുന്നു സൗദി അറേബ്യയില്‍ ഔദ്യോഗിക അംഗീകാരമുണ്ടായിരുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇനി മൊഡേണ വാക്സിന്റെ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ആരംഭിക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റി അറിയിച്ചു.