സൗദി അറേബ്യയിൽ ഇന്ന് 3460 കൊവിഡ് കേസുകള്‍

covid 19
 

റിയാദ്: സൗദി അറേബ്യയിൽ  ഇന്ന് 3460 കൊവിഡ് കേസുകള്‍ കൂടി റിപ്പോർട്ട്‌ ചെയ്തു. രോഗം ബാധിച്ച് ഒരാള്‍ മരംനപ്പെട്ടു.

നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,78,753 ഉം രോഗമുക്തരുടെ എണ്ണം 5,46,614 ഉം ആയി. രാജ്യത്തെ ആകെ മരണം 8,893 ആയി. 

നിലവിൽ 23,246 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 141 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്‍തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.44 ശതമാനവും മരണനിരക്ക് 1.54 ശതമാനവുമാണ്.