സൗദി അറേബ്യയിൽ ഇന്ന് 124 കോവിഡ് കേസുകള്‍

covid
 

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 124 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 217 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേർ കൂടി മരിച്ചു. 

രാജ്യത്ത് ഇന്ന് 47,217 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,367 ആയി. ഇതിൽ 5,34,279 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,585 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,503 ആയി കുറഞ്ഞു. ഇതിൽ 689 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.