സൗദിയിലെ ആദ്യ ചലച്ചിത്രം 'സതി' യുടെ പ്രദർശനം

riyad film sathi
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ചി​ത്രീ​ക​രി​ച്ച ആ​ദ്യ മ​ല​യാ​ള ച​ല​ച്ചി​ത്രം 'സ​തി' റി​യാ​ദി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.ക​ലാ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു പ്ര​ദ​ര്‍​ശ​നം. പ്രാ​ചീ​ന കാ​ല​ത്തെ സ​തി എ​ന്ന അ​നാ​ചാ​ര​ത്തി​നെ​തി​രെ സ്ത്രീ​ക​ളു​ടെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പാ​ണ്​ സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം.

പ്ര​വാ​സി​ക​ളാ​ണ്​ കാ​മ​റ​ക്കു​ മു​ന്നി​ലും പി​ന്നി​ലും. ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ലൊ​ക്കേ​ഷ​ന്‍ വി​ശേ​ഷ​ങ്ങ​ളും കാ​മ​റ​യും മ​റ്റു സാ​ങ്കേ​തി​ക മി​ക​വു​ക​ളും ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ട്ടു. ഒ​രു മ​ല​യാ​ള ചി​ത്രം സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന്​ അ​ണി​യി​ച്ചൊ​രു​ക്കി മ​ല​യാ​ളി​ക​ള്‍​ക്കു​ സ​മ്മാ​നി​ച്ച നി​ര്‍​മാ​താ​ക്ക​ളാ​യ ഫ്രാ​ന്‍​സി​സ് ക്ല​മ​ന്‍റ്, ലി​ന്‍​ഡ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. 

ഡോ. ​അ​ന്‍​വ​ര്‍ ഖു​ര്‍​ഷി​ദ്, ഡോ. ​അ​ഷ്​​റ​ഫ്, ഇം​റാ​ന്‍ നെ​സ്റ്റോ, ഫ​ഹ​ദ് നീ​ല​ച്ചേ​രി, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​ബ്ബാ​സ്, മൈ​മു​ന അ​ബ്ബാ​സ്, ആ​ഷി​ഫ് ത​ല​ശ്ശേ​രി, മ​ജീ​ദ് പൂ​ള​ക്കാ​ടി, കോ​ശി റി​യ, സ​തീ​ഷ് കേ​ളി, റ​ഫീ​ഖ് ത​ല​ശ്ശേ​രി, അ​ന്‍​ഷാ​ദ്, അ​യ്യൂ​ബ്, മ​ധു​സൂ​ദ​ന​ന്‍, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ആ​ന്‍റ​ണി രാ​വി​ല്‍, റ​ഫീ​ഖ്, നാ​സ​ര്‍ കാ​ര​ക്കു​ന്ന്, നാ​സ​ര്‍ കാ​ര​ന്തൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. ഗോ​പ​ന്‍ എ​സ്. കൊ​ല്ലം സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ആ​തി​ര ഗോ​പ​നാ​ണ്​ നി​ര്‍​വ​ഹി​ച്ച​ത്.കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ഗ്രീ​ഷ്മ ജോ​യ്. ബെ​ന്നി മാ​ത്യു പ്രൊ​ഡ​ക്​​ഷ​ന്‍ ക​ണ്‍​ട്രോ​ള​റും രാ​വേ​ല്‍ ആ​ന്‍റ​ണി ആ​ബേ​ല്‍ പ്രൊ​ഡ​ക്​​ഷ​ന്‍ മാ​നേ​ജ​രു​മാ​യി. ന​ജാ​ത്, വി​ഷ്ണു, അ​ശോ​ക് മി​ശ്ര, ഇ​ന്ദു ബെ​ന്നി, മൗ​നാ മു​ര​ളി എ​ന്നി​വ​ര്‍ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക്​ ജീ​വ​ന്‍ ന​ല്‍​കി.