പുതുവർഷത്തെ കി​ങ്​ ഫൈ​സ​ല്‍ അ​വാ​ര്‍​ഡ്​ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു

award
ജി​ദ്ദ: സൗദി ഈ ​വ​ര്‍​ഷ​ത്തെ കി​ങ്​ ഫൈ​സ​ല്‍ അ​വാ​ര്‍​ഡ്​ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു.ഇ​സ്‌​ലാം സേ​വ​ന​ത്തി​നു​ള്ള അ​വാ​ര്‍​ഡ് താ​ന്‍​സ​നി​യ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ അ​ലി ഹ​സ്സ​ന്‍ മ്വി​വ്​​​നി​ക്കും അ​ല്‍ അ​സ്​​ഹ​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഉ​ന്ന​ത പ​ണ്ഡി​ത സ​ഭ അം​ഗം ഡോ. ​ഹ​സ​ന്‍ മു​ഹ​മ്മ​ദ് അ​ല്‍​ശാ​ഫി​യി​ക്കു​മാ​ണ്. കൊ​ളോ​ണി​യ​ലി​സം, സോ​ഷ്യ​ലി​സം എ​ന്നി​വ​യി​ല്‍​നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് രാ​ജ്യ​ത്തെ ന​യി​ച്ച​ത്​​ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ന്‍​സ​നി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ​ ​അ​വാ​ര്‍​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ക്ക ഗ​വ​ര്‍​ണ​റും കി​ങ്​ ഫൈ​സ​ല്‍ അ​വാ​ര്‍​ഡ്​ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ അ​മീ​ര്‍ ഖാ​ലി​ദ്​ അ​ല്‍​ഫൈ​സ​ലാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്​.ഇ​സ്​​ലാ​മി​ക സേ​വ​നം, ഇ​സ്​​ലാ​മി​ക പ​ഠ​നം, അ​റ​ബി ഭാ​ഷ​യും സാ​ഹി​ത്യ​വും, വൈ​ദ്യ​ശാ​സ്ത്രം, ശാ​സ്ത്രം എ​ന്നീ അ​ഞ്ചു​ ശാ​ഖ​ക​ളി​ലാ​ണ്​ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​​ കി​ങ്​ ഫൈ​സ​ല്‍ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ര്‍​ഡ്​ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​അ​ബ്​​ദു​ല്‍ അ​സീ​സ്​ സ​ബീ​ല്‍ അ​റി​യി​ച്ചു.

മ​ത​സ​ഹി​ഷ്ണു​ത പ്ര​ച​രി​പ്പി​ക്കാ​നും ഇ​സ്‌​ലാ​മി​ക വി​ദ്യാ​ല​യ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നും അ​ദ്ദേ​ഹം മു​ന്‍​കൈ​യെ​ടു​ത്തു. ഹ​ദീ​സ്, ക​ര്‍​മ​ശാ​സ്ത്രം, ജീ​വ​ച​രി​ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ള്‍ കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​യി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ സം​സാ​രി​ക്കു​ന്ന സ്വാ​ഹി​ലി ഭാ​ഷ​യി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്തു. മു​സ്‌​ലിം​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​ലും വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​വ​രു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​ലും സാ​മ്ബ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും പ്ര​ത്യേ​ക താ​ല്‍​പ​ര്യം പു​ല​ര്‍​ത്തി​യ അ​ദ്ദേ​ഹം ഈ ​രം​ഗ​ങ്ങ​ളി​ലെ​ല്ലാം നി​സ്തു​ല സം​ഭാ​വ​ന​ക​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ പ​റ​ഞ്ഞു.

ഇ​സ്‌​ലാ​മി​ക് സ​യ​ന്‍​സ്, അ​ധ്യാ​പ​നം, ര​ച​ന, വി​വ​ര്‍​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സേ​വ​നം, ഇ​സ്​​ലാ​മാ​ബാ​ദി​ല്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ലും പാ​ഠ്യ​പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​തി​ലും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ഡോ. ​ഹ​സ​ന്‍ മു​ഹ​മ്മ​ദി​ന്​ അ​വാ​ര്‍​ഡ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​സ്​​ലാ​മി​ക പ്ര​ബോ​ധ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ പു​റ​മെ രാ​ജ്യ​ത്ത്​ ബ​ഹു​സ്വ​ര​ത അ​വ​ത​രി​പ്പി​ക്കു​ക​യും നി​ര​വ​ധി ഇ​സ്​​ലാ​മി​ക സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും സ്ഥാ​പി​ക്കു​ക​യും ചെ​യ്തു

ജ​നി​ത​ക​സം​വി​ധാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്​ ന​ല്‍​കി​യ ഫ​ല​പ്ര​ദ​മാ​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ്​ അ​വാ​ര്‍​ഡ്​ ന​ല്‍​കി​യ​ത്. സ​യ​ന്‍​സ്​ വി​ഭാ​ഗ​ത്തി​ല്‍ ല​ണ്ട​ന്‍ ഇം​പീ​രി​യ​ല്‍ കോ​ള​ജി​ലെ പ്ര​ഫ​സ​റാ​യ മാ​ര്‍​ട്ടി​ന്‍ ഹെ​യ​ര്‍, ന്യൂ​യോ​ര്‍​ക്​ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ തു​നീ​ഷ്യ​ന്‍ പ്ര​ഫ​സ​ര്‍ നാ​ദ​ര്‍ മ​സ്മൂ​ദി എ​ന്നി​വ​രെ​യാ​ണ്​ അ​വാ​ര്‍​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്