സൗദി പൗരന്മാർക്ക് രാജ്യത്തിനു പുറത്ത്​ യാത്ര ചെയ്യാൻ കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ് നിർബന്ധമാക്കി

hi

ജിദ്ദ: സൗദി പൗരന്മാർക്ക് രാജ്യത്തിനു പുറത്ത്​ യാത്ര ചെയ്യാൻ കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ്  നിർബന്ധമാക്കി.കോവിഡ്​ പുതിയ തരംഗങ്ങൾ ലോകത്തെ ചില രാജ്യങ്ങളിൽ ഉണ്ടാകുന്നത്​ കണക്കിലെടുത്തും അതിന്റെ പ്രതിരോധിക്കാൻ രണ്ട്​ ഡോസ്​ വാക്​സിനെടുത്തിരിക്കമെന്ന പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്​.

തീരുമാനത്തിൽ നിന്ന്​ 12 വയസ്സിനു താഴെയുള്ളവരെയും കോവിഡ്​ ബാധിച്ച്​ രോഗംഭേദമായ ശേഷം ആറ്​ മാസം കഴിഞ്ഞവരെയും കോവിഡ്​ ബാധിച്ച്​ ഒരു ഡോസ്​ എടുത്തവരെയും ഒഴിവാക്കിയിട്ടുണ്ട്​.12 വയസ്സിനു താഴെയുള്ളവർക്ക് വിദേശ യാത്രക്ക്​​ സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ്​ അപകട ഇൻഷുറൻസ് പോളിസി നിർബന്ധമാണ്​.