അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ യാ​ത്ര​ക്ക്​ ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധം

covid vaccine
 ജി​ദ്ദ: 2021 ഒ​ക്​​ടോ​ബ​ർ 10​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ത​വ​ക്ക​ൽ​ന ആ​പ്ലി​ക്കേ​ഷ​നി​ൽ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്ത​താ​യി കാ​ണി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും ​യാ​ത്ര​ക്ക്​ അ​നു​മ​തി​യെ​ന്ന്​ അ​ൽ​ഹ​റ​മൈ​ൻ റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ഞായറാഴ്​ച മു​ത​ൽ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നോ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​നോ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്തി​രി​ക്ക​ൽ നി​ർ​ബ​ന്ധി​ത വ്യ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്ന്​ സൗ​ദി റെ​യി​ൽ​വേ ക​മ്പ​നി (സാ​ർ) വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ആ​റ്​ മ​ണി മുതൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച കോ​വി​ഡ്​ വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ എ​ടു​േ​ത്താ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഇൗ​സ്​​റ്റ്, വെ​സ്​​റ്റ്, അ​ൽ​ഹ​റ​മൈ​ൻ എ​ന്നീ മൂ​ന്ന്​ റെ​യി​ൽ​വേ നെ​റ്റ്​​വ​ർ​ക്കു​ക​ളു​ക​ളി​ലെ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കാ​ൻ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധി​ത വ്യ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്നും സൗ​ദി റെ​യി​ൽ​വേ​യും ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ തീ​രു​മാ​നം. ത​വ​ക്ക​ൽ​ന ആ​പ്ലി​ക്കേ​ഷ​നി​ൽ ഒ​ക്​​ടോ​ബ​ർ 10നു​ശേ​ഷം വാ​ക്​​സി​ൻ സ്​​റ്റാ​റ്റ​സ്​ അ​പ്​​ഡേ​റ്റ്​ ചെ​യ്യു​മെ​ന്ന്​ അ​ടു​ത്തി​ടെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ എ​ടു​ത്ത​വ​ർ മാ​ത്ര​മാ​യി​രി​ക്കും വാ​ക്​​സി​നെ​ടു​ത്ത​വ​രെ​ന്ന സ്​​റ്റാ​റ്റ​സി​ലു​ൾ​പ്പെ​ടു​ക. ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ച്ച​​വ​രോ കോ​വി​ഡ്​ ബാ​ധി​ച്ച്​ സു​ഖം​പ്രാ​പി​ച്ച​വ​രോ വാ​ക്​​സി​നെ​ടു​ത്ത​വ​രു​ടെ ഗ​ണ​ത്തി​ലു​ൾ​പ്പെ​ടു​ക​യി​ല്ലെ​ന്ന്​ സൂ​ചി​പ്പി​ച്ചി​രു​ന്ന​താ​യും സൗ​ദി റെ​യി​ൽ​വേ പ​റ​ഞ്ഞു.