'സ്നേഹ സംഗമം' ലോഗോ പ്രകാശനം

ramesh chennithala
ദു​ബൈ: ദു​ബൈ ഇ​ന്‍​കാ​സ് മ​ണ​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന 'സ്നേ​ഹ​സം​ഗ​മം 2021' കു​ടും​ബ​സം​ഗ​മ​ത്തിൻറെ ലോ​ഗോ പ്ര​കാ​ശ​നം മുൻ പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ച്ചു.

ന​വം​ബ​ര്‍ 26ന് ​ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ വി​വി​ധ ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും പൊ​തു​യോ​ഗ​വും വി​പു​ല​മാ​യി ന​ട​ത്തു​മെ​ന്ന് ദു​​ബൈ ഇ​ന്‍​കാ​സ് മ​ണ​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ത​സ്‌​ലിം ക​രീം അ​റി​യി​ച്ചു. 

ഇ​ന്‍​കാ​സ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍​റ്​ എ​ന്‍.​പി. രാ​മ​ച​ന്ദ്ര​ന്‍ സ്നേ​ഹ​സം​ഗ​മ​ത്തി​ന് ആ​ശം​സ​ നേ​ര്‍​ന്നു. രാ​ജാ​റാം മോ​ഹ​ന്‍, താ​രി​സ് മു​ഹ​മ്മ​ദ്, ന​ജീ​ബ് ജ​ലീ​ല്‍, ഷം​സു​ദ്ദീ​ന്‍ പ​ട്ടി​ക്ക​ര, സ​ക്കീ​ര്‍ പാ​മ്ബ്ര, ജെ​ബീ​ഷ് ജ​മാ​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.