2020 ദു​ബൈ എ​ക്​​സ്​​പോ റ​ണ്ണി​ൽ 112 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 5000പേ​ർ പ​​ങ്കെ​ടു​ത്തു

x
 

ദു​ബൈ: എ​ക്​​സ്​​പോ 2020 ദു​ബൈ വേ​ദി​യി​ൽ ന​ട​ന്ന എ​ക്​​സ്​​പോ റ​ണ്ണി​ൽ 112 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 5000പേ​ർ പ​​ങ്കെ​ടു​ത്തു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ക്​​സ്​​പോ ന​ഗ​രി​യി​ലെ അ​റ​ബ്​ സ്​​റ്റേ​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി പ​വി​ലി​യ​നി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച ഒാ​ട്ട​ത്തി​ൽ വി​വി​ധ പ്രാ​യ​ക്കാ​ർ അ​ണി​നി​ര​ന്നു.

10, 5, 3കി​ലോ​മീ​റ്റ​റു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​രം വ്യ​ത്യ​സ്​​ത സ​മ​യ​ങ്ങ​ളി​ലാ​ണ്​ ആ​രം​ഭി​ച്ച​ത്. 500പേ​ര​ട​ങ്ങു​ന്ന ബാ​ച്ചു​ക​ളാ​ക്കി​യാ​ണ്​ ഓ​ടി​യ​ത്.എ​ക്​​സ്​​പോ ന​ഗ​രി​യി​ലെ കാ​ഴ്​​ച​ക​ൾ ആ​സ്വ​ദി​ച്ചു​ള്ള ഓ​ട്ടം പ​​ങ്കെ​ടു​ത്ത​വ​ർ​ക്ക്​ ആ​വേ​ശം നി​റ​ക്കു​ന്ന​താ​യി​രു​ന്നു.