ഇസ്രയേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിന് യുഎസ് അവാർഡ് അബുദാബി കിരീടാവകാശിക്ക്

z
 അബുദാബി: ഇസ്രയേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിന് യുഎസ് അവാർഡ് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്. വാഷിങ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ സ്‌കോളർ-സ്റ്റേറ്റ്‌സ്‌മാൻ അവാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റോബർട്ട് സാറ്റ്‌ലോഫ് സമ്മാനിച്ചു. നിർദിഷ്ട ഏബ്രഹാമിക് ഫാമിലി ഹൗസ് മതസഹിഷ്ണുത വർധിപ്പിക്കുമെന്നും ഡോ. സാറ്റ്‌ലോഫ് പറഞ്ഞു. മേഖലയുടെ സമാധാനത്തിനു ശ്രമിക്കുന്നെന്ന  സന്ദേശം നൽകാനായതിൽ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.