അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

hg

അബുദാബി; അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു.നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്നും മുസഫ ഷാബിയ ബസ് സ്റ്റേഷനിൽ നിന്നും  രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്. ദിവസേന രാവിലെ 6 മുതൽ രാത്രി 9 വരെ ഒരു മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും.

അബുദാബിയിൽനിന്ന് അൽസംഹ വഴി ദുബായ് ജബൽഅലിയിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ യാത്രക്കാരെ എത്തിക്കും. 25 ദിർഹമാണ് നിരക്ക്. ദുബായിൽനിന്ന് അബുദാബിയിലേക്കു യാത്രക്കാരെ എടുക്കില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം കർശനമാക്കിയതിനെ തുടർന്നാണ് നടപടി.