എയർ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

flight
 

അബുദാബി: അബുദാബിയിലെ(Abu Dhabi) ആദ്യ ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യ അബുദാബി(Air Arabia Abu Dhabi) ഇന്ത്യയിലേക്കുള്ള പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ദില്ലിയിലേക്ക് (Delhi)നവംബർ  24മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.

ആഴ്ചയിൽ നാല് സർവീസുകളാണ് യുഎഇയിൽ നിന്ന് ദില്ലിയിലേക്ക് നേരിട്ടുള്ളത്. അബുദാബിയിൽ നിന്ന് എല്ലാ തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ  10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ദില്ലിയിലെത്തും. തിരികെ ദില്ലിയിൽ നിന്ന് ഇതേ ദിവസങ്ങളിൽ വൈകിട്ട് നാല് മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 6:40ന് അബുദാബിയിലെത്തും.