ദു​ബൈ എ​ക്സ്​​പോ: 90 ലക്ഷം പേർ സന്ദർശകർ

expo dubai
ദു​ബൈ: കോ​വി​ഡാ​ന​ന്ത​ര ലോ​ക​ത്തി​ന്​ പ്ര​ത്യാ​ശ പ​ക​ര്‍​ന്ന്​ തു​ട​ക്കം കു​റി​ച്ച എ​ക്സ്​​പോ 2020 ദു​ബൈ വി​ജ​യ​ക​ര​മാ​യി പാ​തി​ദി​ന​ങ്ങ​ള്‍ പി​ന്നി​ട്ടു.മാ​ര്‍​ച്ച്‌​ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന മേ​ള​യു​ടെ ര​ണ്ടാം പ​കു​തി​യി​ല്‍ കൂ​ടു​ത​ല്‍ സം​ഗീ​ത-​കാ​യി​ക-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ ആ​ദ്യ​ഘ​ട്ട​ത്തേ​തി​നേ​ക്കാ​ള്‍ സ​ന്ദ​ര്‍​ശ​ക​രെ എ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ അ​ധി​കൃ​ത​ര്‍. എ​ന്നാ​ല്‍ കോ​വി​ഡ്​ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​റി​യ​രീ​തി​യി​ല്‍ പ്ര​ദ​ര്‍​ശ​നം കാ​ണാ​നെ​ത്തു​ന്ന​വ​രി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

ആ​റു​മാ​സം നീ​ളു​ന്ന വി​ശ്വ​മേ​ള​യി​ല്‍ മൂ​ന്നു മാ​സ​ത്തി​നി​ടെ 90 ല​ക്ഷം സ​ന്ദ​ര്‍​ശ​ക​രാ​ണ്​ എ​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച സ​ന്ദ​ര്‍​ശ​ക പ്ര​വാ​ഹ​ത്തി​ല്‍ ഡി​സം​ബ​ര്‍ അ​വ​സാ​ന ആ​ഴ്ച​യി​ലെ ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​തു​വ​രെ എ​ത്തി​യ സ​ന്ദ​ര്‍​ശ​ക​രി​ല്‍ മൂ​ന്നി​ലൊ​ന്ന്​ വി​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. ഇ​ന്ത്യ, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍, യു.​എ​സ്, റ​ഷ്യ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ വ​ന്ന​ത്. 

47ശ​ത​മാ​നം സ​ന്ദ​ര്‍​ശ​ക​രും എ​ക്സ്​​പോ​യു​ടെ സീ​സ​ണ്‍ പാ​സു​ക​ള്‍ വാ​ങ്ങി​യാ​ണ്​ പ്ര​വേ​ശി​ച്ച​ത്. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ ധാ​രാ​ളം ആ​ളു​ക​ള്‍ എ​ക്​​സ്​​പോ​യി​ല്‍ എ​ത്തു​ന്ന​ത്. 6,75,000പേ​ര്‍ ടാ​ക്സി​ക​ള്‍ ഉ​പ​യോ​ഗി​ച്ചും പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ എ​ക്​​സ്​​പോ റൈ​ഡ​ര്‍ ബ​സു​ക​ളി​ലും 34 ല​ക്ഷം പേ​ര്‍ ദു​ബൈ മെ​ട്രോ ഉ​പ​യോ​ഗി​ച്ചു​മാ​ണ്​ ന​ഗ​രി​യി​ലെ​ത്തി​യ​ത്. മൂ​ന്നു​മാ​സ​ത്തി​ല്‍ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ 8902 ഭ​ര​ണാ​ധി​കാ​രി​ക​ള്‍ വി​ശ്വ​മേ​ള​ക്കെ​ത്തി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍​റു​മാ​ര്‍, മ​ന്ത്രി​മാ​ര്‍, ഭ​ര​ണ​ത്ത​ല​വ​ന്മാ​ര്‍ തു​ട​ങ്ങി​യ വി​വി​ധ ഉ​ന്ന​ത നേ​താ​ക്ക​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. എ​ക്സ്​​പോ സ്കൂ​ള്‍ പ്രോ​ഗ്രാം വ​ഴി മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളും മേ​ള​ക്കെ​ത്തി​ച്ചേ​ര്‍​ന്നു. ഇ​ത്​ യു.​എ.​ഇ​യി​ലെ ആ​കെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൂ​ന്നി​ലൊ​ന്നാ​ണ്.

ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ്​ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക്​ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ക്സ്​​പോ​യി​ലെ എ​ല്ലാ പ​വ​ലി​യ​നു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍, വ​ള​ന്‍റി​യ​ര്‍​മാ​ര്‍, കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ നി​ര്‍​ബ​ന്ധ​മാ​ണ്. 18 വ​യ​സ്സ്​​ പി​ന്നി​ട്ട സ​ന്ദ​ര്‍​ശ​ക​ര്‍ മേ​ള​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ന്‍ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യോ 72 മ​ണി​ക്കൂ​റി​നി​ട​യി​ലെ പി.​സി.​ആ​ര്‍ ഫ​ലം കാ​ണി​ക്കു​ക​യോ വേ​ണം.