ദുബായ് സ്വകാര്യ സ്കൂളുകൾക്ക് ഈ വർഷം ബിരുദദാനച്ചടങ്ങുകൾ നടത്താം

dubai school

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഈ വർഷം ബിരുദദാനച്ചടങ്ങുകൾ നടത്താൻ ദുബായിലെ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അനുവാദം നൽകി. ബുധനാഴ്ച ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ദുബായ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനച്ചടങ്ങുകൾക്ക് ഈ വർഷം നടത്താമെന്നു കെഎച്ച്ഡിഎയുടെ ട്വിറ്റെർ അകൗണ്ടിൽ  പറയുന്നു. ചടങ്ങുകളിൽ പ്രത്യേക ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ അതോറിറ്റി സ്കൂളുകളോട് ആവശ്യപ്പെട്ടു.

2021-22 അധ്യയന വർഷത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്ന് കഴിഞ്ഞ മാസം കെഎച്ച്ഡിഎ പ്രഖ്യാപിച്ചിരുന്നു.
തുടർച്ചയായ രണ്ടാം വർഷമാണ് ദുബായ് സ്കൂളുകൾക്കുള്ള ഫീസ് സ്ഥിരമായി തുടരുന്നത്.

ശമ്പളം, വാടക, യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടെ ഒരു സ്കൂൾ നടത്തുന്നതിനുള്ള ചെലവുകളിൽ വാർഷിക മാറ്റങ്ങൾ കണക്കാക്കുന്ന ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ കണക്കാക്കിയ വാർഷിക വിദ്യാഭ്യാസ ചെലവ് സൂചിക  പുറത്തിറങ്ങിയതിനെ തുടർന്നാണ് പ്രഖ്യാപനം.ഈ വർഷത്തെ ഇസി‌ഐ -2.58 ശതമാനമാണ്.