മാസ്സ് ബാഡ്മിന്റൺ ടൂര്‍ണമെന്‍റ് 2021: സമ്മാനമായ ടെലിവിഷൻ കൈമാറി

tv

ഷാർജ : മാസ്സ് (മലയാളി ആർട്സ് & സോഷ്യൽ സെന്റർ)  ഷാർജയുടെ കീഴിൽ 2021  നവംബർ 19  നു  ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ വെച്ച്  നടത്തപ്പെടുന്ന  ബാഡ്മിന്റൺ   ടൂര്‍ണമെന്റിനുള്ള  സമ്മാനം  ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി മാസ്സ് ഭാരവാഹികളായ അജിത് ഇ കെ, ശ്രീ പ്രകാശ്, ഇബ്രാഹിം അംബികാനം എന്നിവർക്ക് കൈമാറി. 

ചടങ്ങിൽ ദുബായ് മുൻ ഇമ്മിഗ്രേഷൻ ഓഫീസർ അഡ്വ.മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുഐദി, ഫർസാന അബ്ദുൽ ജബ്ബാർ, സഹദ് എം കെ പി തുടങ്ങിയവർ സന്നിഹിതരായി.