ഷാർജയിലെ അവധി സഞ്ചാരികൾ ആഘോഷമാക്കുന്നു

sharjah
ഷാ​ര്‍​ജ: മൂ​ന്ന് ദി​വ​സ​ത്തെ വാ​രാ​ന്ത അ​വ​ധി​യു​ടെ ആ​ദ്യ വെ​ള്ളി​യി​ല്‍ ഷാ​ര്‍​ജ​യു​ടെ എ​ല്ലാ വി​നോ​ദ​മേ​ഖ​ല​ക​ളി​ലും വ​ന്‍ തി​ര​ക്ക്.അ​വ​ധി ക​ണ​ക്കി​ലെ​ടു​ത്ത് വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ ഉ​പ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര പോ​യ​വ​രും നി​ര​വ​ധി​യാ​ണ്. മ​രു​ഭൂ​മി​യി​ല്‍  രാ​ത്രി സഞ്ചാരവും തീ​ര​മേ​ഖ​ല​ക​ളി​ല്‍ ചൂ​ണ്ട​ലി​ടാ​നും അ​ല്‍ മ​ജാ​സി​ലെ ഈ​ന്ത​പ്പ​ന​ക്കാ​ട്ടി​ല്‍ വി​ശ്ര​മി​ക്കാ​നും നി​ര​വ​ധി പേ​രാ​ണ് എ​ത്തി​കൊണ്ടിരിക്കുന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ഗ്രാ​മ​ങ്ങ​ളി​ലും എ​ക്സ്പോ​ഷ​ര്‍ പ്ര​ദ​ര്‍​ശ​നം കാ​ണാ​നും മ്യൂ​സി​യ​ങ്ങ​ളി​ലെ വി​സ്മ​യ​ങ്ങ​ള്‍ കാ​ണാ​നും മ​റാ​യ ആ​ര്‍​ട്സ് സെന്‍റ​റി​ലെ ബി​നാ​ലെ ച​ന്തം ആ​സ്വ​ദി​ക്കാ​നും മ​ഴ​മു​റി​യി​ലെ ന​ന​യാ​ത്ത മ​ഴ കൊ​ള്ളാ​നും സ​ന്ദ​ര്‍​ശ​ക​ര്‍ ഒ​ഴു​കി​യെ​ത്തി. 

മം​സാ​ര്‍ ത​ടാ​ക​ത്തി​ലെ ജെ​റ്റ്സ്കീ​യി​ല്‍ പ​റ​പ​റ​ക്കാ​നും ഖാ​ലി​ദ് ത​ടാ​ക​ത്തി​ലെ ജ​ല​ധാ​ര​ക്കൊ​പ്പം നൃ​ത്തം വെ​ക്കാ​നും അ​ല്‍ മു​ന്‍​ത​സ പാ​ര്‍​ക്കി​ലെ ജ​ല​കേ​ളി​ക​ളി​ല്‍ തി​മ​ര്‍​ക്കാ​നും തി​ര​ക്കോ​ട് തി​ര​ക്ക് ത​ന്നെ. അ​ല്‍ ജു​ബൈ​ല്‍ മാ​ര്‍​ക്ക​റ്റി​ലും റോ​ള​യി​ലും ക​ച്ച​വ​ട തി​ര​ക്ക് ആ​വോ​ളം ഉ​ണ്ടാ​യി​രു​ന്നു. ഷാ​ര്‍​ജ കോ​ര്‍​ണി​ഷി​ലും പ​ണി പൂ​ര്‍​ത്തി​യാ​യ അ​ല്‍ ഫി​ഷ്ത്തി​ലും തി​ര​ക്കാ​യി​രു​ന്നു.