യുഎഇ പിസിആർ പരിശോധന തിരക്ക് കുറഞ്ഞേക്കുമെന്ന് സൂചന

PCR Test
ദു​ബൈ: പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ വൈ​കു​ന്ന​താ​യ പ​രാ​തി കു​റ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച്‌​ വി​വി​ധ ലാ​ബു​ക​ള്‍. പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക്​ യു.​എ.​ഇ​യി​ല്‍ തി​ര​ക്കേ​റി​യ​തോ​ടെ ഫ​ലം ല​ഭി​ക്കാ​ന്‍​ ര​ണ്ട്​ ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​ട്ടു​ണ്ട്.

ലോ​ക​ത്തു​ത​ന്നെ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള രാ​ജ്യ​മാ​ണ്​ യു.​എ.​ഇ. പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന, കോ​വി​ഡ്​ കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യം, ചി​ല​യി​ട​ങ്ങ​ളി​ല്‍ സ്കൂ​ളു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വേ​ശ​ന​ത്തി​ന്​​ നെ​ഗ​റ്റി​വ് പി.​സി.​ആ​ര്‍ ഫ​ലം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്​ ​എ​ന്നി​വ​യാ​ണ്​ പ​രി​ശോ​ധ​ക​രു​ടെ എ​ണ്ണം കൂ​ട്ടി​യ​ത്.

ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യാ​ണ്​ വൈ​കു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മു​ള്ള യാ​ത്ര​ക്കാ​രാ​ണ്​ കൂ​ടു​ത​ലാ​യും ഇ​ക്കാ​ര​ണ​ത്താ​ല്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​വി​ധ ലാ​ബു​ക​ള്‍ 24 മ​ണി​ക്കൂ​റി​ന​കം ത​ന്നെ ഫ​ലം ന​ല്‍​കാ​ന്‍ ശ്ര​മ​മാ​രം​ഭി​ച്ച​ത്. ഇ​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്കു കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ല്‍, സ്കൂ​ളു​ക​ള്‍ പ​ല​തും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ലേ​ക്ക്​ മ​ട​ങ്ങി​യ​തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്ക്​ കു​റ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ക​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തോ​ടെ സാ​ധാ​ര​ണ ന​ല്‍​കി​വ​ന്ന രീ​തി​യി​ല്‍ ഫ​ലം ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ്​ ലാ​ബ്​ ഉ​ട​മ​ക​ള്‍ പ​ങ്കു​വെ​ക്കു​ന്ന​ത്.അ​തി​നി​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ കി​ട്ടാ​ന്‍ വൈ​കി​യ​തു​കാ​ര​ണം മ​ല​യാ​ളി​ക​ള​ട​ക്കം ചി​ല​രു​ടെ യാ​ത്ര മു​ട​ങ്ങാ​നും മാ​റ്റി​വെ​ക്കാ​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ര​മാ​വ​ധി നേ​ര​ത്തേ പ​രി​ശോ​ധ​ന ന​ട​ത്തി യാ​ത്ര​ക്ക്​ ത​യാ​റാ​കു​ന്ന​താ​ണ്​ പ്ര​വാ​സി​ക​ള്‍​ക്ക്​ അ​നു​യോ​ജ്യം. 72 മ​ണി​ക്കൂ​റി​നി​ട​യി​ലെ പി.​സി.​ആ​ര്‍ ഫ​ല​മാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക്​ ആ​വ​ശ്യം. നി​ല​വി​ല്‍ മി​ക്ക ലാ​ബു​ക​ളും 36 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ത​ന്നെ സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ള്‍​ക്ക്​ റി​സ​ല്‍​ട്ട്​ ന​ല്‍​കു​ന്നു​ണ്ട്. ചാ​ര്‍​ജ്​ കൂ​ടു​ത​ലു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്ക്​ കു​റ​ഞ്ഞ സ​മ​യ​ത്തി​ല്‍ ഫ​ലം ന​ല്‍​കു​ന്ന സം​വി​ധാ​ന​വും പ​ല ലാ​ബു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.