യുഎഇയില്‍ 126 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം

r
 

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 126 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 163 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

പുതിയതായി നടത്തിയ 321,515 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,38,152 പേര്‍ക്ക് യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,31,632 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.