യുഎഇയില്‍ 1565 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

uae covid

അബുദാബി: യുഎഇയില്‍ 1,565 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് നാല് പേര്‍ മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1,508 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,37,267 ആയി.

രാജ്യത്ത് പുതുതാതായി നടത്തിയ 2,99,275 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,59,449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  1,896 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,286 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.